Connect with us

Kuwait

കുവൈത്തില്‍ പതിനെട്ട് വയസ്സില്‍ താഴെയുള്ള എല്ലാ പ്രവാസി കുട്ടികള്‍ക്കും ഇനി അര്‍ബുദരോഗ ചികിത്സ സൗജന്യം

സാധുവായ താമസരേഖയുള്ളവരായിരിക്കണം.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ 18 വയസ്സിനു താഴെയുള്ള എല്ലാ പ്രവാസി കുട്ടികളുടെയും അര്‍ബുദ രോഗവുമായി ബന്ധപ്പെട്ട ചികിത്സകളും രോഗ നിര്‍ണയ ഫീസുകളും സൗജന്യമാക്കി. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍-അവാദിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുപ്രകാരം പ്രവാസികള്‍, ബിദൂനികള്‍ എന്നിവരുടെ കുട്ടികള്‍ക്ക് ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ആശുപത്രികളിലും പ്രത്യേക മെഡിക്കല്‍ സെന്ററുകളിലും നല്‍കുന്ന അര്‍ബുദ രോഗ ചികിത്സകളും രോഗ നിര്‍ണയ ഫീസും ഇനി മുതല്‍ സൗജന്യമായിരിക്കും.

എന്നാല്‍, ഇവര്‍ സാധുവായ താമസരേഖയുള്ളവരായിരിക്കണമെന്നും പ്രാഥമിക രോഗ നിര്‍ണയത്തിന് എത്തുന്ന സമയത്ത് 18 വയസ്സിനു താഴെയുള്ളവര്‍ ആയിരിക്കണമെന്നും നിര്‍ദേശമുണ്ട്.

രോഗ നിര്‍ണയത്തിനു ശേഷം 18 വയസ്സ് പൂര്‍ത്തിയാകുന്നത് വരെ ഇവരുടെ അര്‍ബുദ രോഗ ചികിത്സകള്‍ സൗജന്യമായിരിക്കുമെന്നും മന്ത്രിയുടെ ഉത്തരവില്‍ പറയുന്നു.

 

Latest