Connect with us

MADIN

മഅ്ദിന്‍ ദുബൈ സെന്ററില്‍ കലിഗ്രഫി ട്രൈനിംഗ്

അറബിക്ക് അക്ഷരമാലയിലെ 29 അക്ഷരങ്ങളുടെ വ്യത്യസ്ത രൂപങ്ങളാണ് പഠിപ്പിക്കുക

Published

|

Last Updated

ദുബൈ | മഅ്ദിന്‍ ദുബൈ സെന്ററില്‍ അറബിക് കലിഗ്രഫി ട്രൈനിംഗ് ആരംഭിക്കുന്നു. ഈ മാസം 23 മുതല്‍ ഒരാഴ്ച നോളജ് പാര്‍ക്കിലെ മഅ്ദിന്‍ ട്രൈനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പ്രമുഖ കലിഗ്രഫി പരിശീലകന്‍ അന്‍ഫസ് വണ്ടൂരിന്റെ ക്ലാസ് ഉണ്ടാവുക. അറബിക്ക് അക്ഷരമാലയിലെ 29 അക്ഷരങ്ങളുടെ വ്യത്യസ്ത രൂപങ്ങളാണ് പഠിപ്പിക്കുക.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രായഭേദമന്യേ പങ്കെടുക്കാന്‍ പറ്റുന്ന കോഴ്സ് ആദ്യമായാണ് ഓഫ്‌ലൈനില്‍ നടത്തുന്നത്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കാലിഗ്രഫി കിറ്റ് സൗജന്യമായി ലഭിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഏതാനും പേര്‍ക്കാണ് അവസരമുണ്ടാവുക. 400 ഓളം വിദ്യാര്‍ഥികള്‍ ഇതിനകം പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

വിവരങ്ങള്‍ക്കും രജിസ്ട്രേഷനും വാട്‌സാപ്പില്‍ ബന്ധപ്പെടുക +971502233437, +916238581998.