Education Notification
സാന്പത്തിക ലേഖനം എഴുതൂ, ലക്ഷങ്ങൾ നേടൂ
സംസ്ഥാന, ദേശീയ തലങ്ങളിലായാണ് മത്സരം.
സാമ്പത്തിക വിഷയങ്ങളിൽ പ്രാവീണ്യമുള്ളവരാണോ നിങ്ങൾ, എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് സുവർണാവസരം. സാന്പത്തിക ലേഖനങ്ങൾ എഴുതി ലക്ഷങ്ങൾ നേടാം. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി എ ജി), ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് (ഐ സി എസ് എസ് ആർ) എന്നിവ സംയുക്തമായി നടത്തുന്ന ദേശീയ, സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കാം. പബ്ലിക് ഫിനാൻസ്, സാമ്പത്തിക നയരൂപവത്കരണം തുടങ്ങിയ വിഷയങ്ങളിൽ പുതിയ ആശയങ്ങൾ രൂപപ്പെടുത്താനാണ് മത്സരം സംഘടിപ്പിക്കുന്നത്. സംസ്ഥാന, ദേശീയ തലങ്ങളിലായാണ് മത്സരം.
വിഷയങ്ങൾ
ഫിസ്‌കൽ ഫെഡറലിസം ആൻഡ് ഗവേണൻസ്, സോഷ്യൽ സെക്ടർ സ്‌പെൻഡിംഗ്, സ്‌കില്ലിംഗ്, എംപ്ലോയ്‌മെന്റ് ആൻഡ് എം എസ് എം ഇ, എംപവറിംഗ് അർബൻ ആൻഡ് റൂറൽ ലോക്കൽ ബോഡീസ് എന്നീ വിഷയങ്ങളിലായിരിക്കണം ഗവേഷണ ലേഖനം തയ്യാറാക്കേണ്ടത്.
റഫറൻസ് വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
യോഗ്യത: അംഗീകൃത സ്ഥാപനങ്ങളിൽ യു ജി/പി ജി/പിഎച്ച് ഡികൾ ഉൾപ്പെടെ കോഴ്‌സുകൾക്ക് പഠിക്കുന്നവരായിരിക്കണം. കോഴ്സ് ഫുൾടൈം മോഡിലായിരിക്കണം.
സമ്മാനത്തുക
ഓരോ വിഭാഗത്തിലും തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ലേഖനങ്ങൾക്ക്: സംസ്ഥാന/കേന്ദ്രഭരണ പ്രാദേശിക തലത്തിൽ ഒന്നാംസ്ഥാനം 75,000 രൂപ, രണ്ടാംസ്ഥാനം 50,000 രൂപ, മൂന്നാംസ്ഥാനം 25,000 രൂപ.
ദേശീയതലത്തിൽ ഒന്നാംസ്ഥാനം 1,25,000 രൂപ, രണ്ടാംസ്ഥാനം 1,00,000 രൂപ, മൂന്നാംസ്ഥാനം 75,000 രൂപ.
സിംഗിൾ എൻട്രികളാണ് പരിഗണിക്കുക. കൂട്ടായ രചനകൾ അനുവദിക്കില്ല. ലേഖനങ്ങൾ പി ഡി എഫ് രൂപത്തിൽ സമർപ്പിക്കണം. ലേഖനത്തിന്റെ ഉള്ളടക്കത്തിൽ എഴുത്തുകാരന്റെ പേരോ മറ്റ് വിവരങ്ങളോ ഉണ്ടാകാൻ പാടില്ല. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മാത്രമേ ലേഖനങ്ങൾ സ്വീകരിക്കുകയുള്ളൂ.
യഥാർഥ ഉള്ളടക്കം പൂർണമായും സ്വന്തം ഗവേഷണമായിരിക്കണം. എ ഐ ഉപയോഗിച്ച് തയ്യാറാക്കിയതോ മറ്റ് ഉറവിടങ്ങളിൽ നിന്ന് പകർത്തിയെഴുതിയതോ ആയ ലേഖനങ്ങൾ നിരസിക്കപ്പെടും. നിലവിൽ പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള ബോണഫൈഡ് സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. ദേശീയതലത്തിൽ സെപ്തംബർ 30 വരെ ലേഖനങ്ങൾ സമർപ്പിക്കാം. സംസ്ഥാനതലത്തിൽ ഈ മാസം 31 വരെ സമർപ്പിക്കാം. ഓൺലൈനായാണ് രജിസ്റ്റർ ചെയ്യേണ്ടത്. വെബ്‌സൈറ്റ്: cag.gov.in.
Content Highlights:
CAG and ICSSR are conducting national and state essay competitions on public finance and economic policy for full-time UG, PG, and PhD students. Top entries can win up to Rs 1.25 lakh in cash prizes. State deadline is August 31, and national deadline is September 30 via cag.gov.in.




