Connect with us

National

ആറ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ്; ബിജെപിക്ക് മുന്നേറ്റം

ഏഴില്‍ നാല് മണ്ഡലങ്ങളില്‍ ബിജെപി വിജയം നേടിക്കഴിഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി |  അറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുകളില്‍ ബിജെപിക്ക് മുന്നേറ്റം. ഏഴില്‍ നാല് മണ്ഡലങ്ങളില്‍ ബിജെപി വിജയം നേടിക്കഴിഞ്ഞു. ഉത്തര്‍പ്രദേശിലെ ഗോല ഗോരഖ് നാഥ്, ഹരിയാനയിലെ അദംപുര്‍, ഒഡീഷയിലെ ധം നഗര്‍, ബിഹാറിലെ ഗോപാല്‍ഗഞ്ച് എന്നിവിടങ്ങളിലാണ് ബിജെപി സ്ഥാനാര്‍ഥികള്‍ ജയിച്ചത്. ഗോല ഗോരഖ് നാഥ്, ധംനഗര്‍, ഗോപാല്‍ ഗഞ്ച് എന്നീ മണ്ഡലങ്ങള്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റുകളായിരുന്നു.ഹരിയാനയിലെ അദംപുര്‍ കോണ്‍ഗ്രസ് മണ്ഡലമായിരുന്നു.

അതേ സമയം മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ് സീറ്റ് ശിവസേന ഉദ്ധവ് പക്ഷവും നിലനിര്‍ത്തി. തെലങ്കാന മുനുഗോഡ് മണ്ഡലത്തില്‍ ടിആര്‍എസ് ലീഡ് ചെയ്യുകയാണ്. ബിജെപി തൊട്ടുപിന്നില്‍ തന്നെയുണ്ട്. ഹരിയാനയിലെ അദംപുര്‍ മണ്ഡലത്തില്‍ 16,606 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ബിജെപിയുടെ ഭവ്യ ബിഷണോയ് വിജയം നേടിയത്. ഉത്തര്‍പ്രദേശിലെ ഗോല ഗോരഖ് നാഥില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ 34,000 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷം നേടാന്‍ ബിജെപിയുടെ അമന്‍ ഗിരിക്ക് സാധിച്ചു.ബിഹാറിലെ ഗോപാല്‍ ഗഞ്ച് നിലനിര്‍ത്താനും പാര്‍ട്ടിക്ക് സാധിച്ചു. ബിഹാറിലെ തന്നെ മൊക്കാമ മണ്ഡലം ആര്‍ ജെ ഡി നിലനിര്‍ത്തി.

---- facebook comment plugin here -----

Latest