Kerala
നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് ജൂണിന് മുമ്പ് നടത്തണം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കലക്ടര്‍ വി ആര്‍ വിനോദ്
പെരുമാറ്റച്ചട്ടം മണ്ഡലത്തില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്കും കത്തയച്ചു.

മലപ്പുറം| നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ്. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. സ്‌കൂള്‍ തുറക്കുന്നതും മഴയും പരിഗണിച്ച് തെരഞ്ഞെടുപ്പ് ജൂണിന് മുമ്പ് തന്നെയാക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിട്ടുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി. പെരുമാറ്റച്ചട്ടം മണ്ഡലത്തില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്കും കത്തയച്ചു. വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ മണ്ഡലത്തില്‍ നിന്ന് 26300 അപേക്ഷകള്‍ ഇതുവരെ കിട്ടിയെന്നും കലക്ടര്‍ പറഞ്ഞു.
അതേസമയം, ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ അധ്യക്ഷയുമായ മമതാ ബാനര്‍ജിയുമായി പി വി അന്‍വര്‍ ഇന്ന് കൂടികാഴ്ച നടത്തും. കൊല്‍ക്കത്ത തൃണമൂല്‍ ഭവനില്‍ വൈകിട്ട് അഞ്ചരയ്ക്കാണ് കൂടിക്കാഴ്ച. ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ക്ഷണിച്ചതനുസരിച്ചാണ് അന്‍വര്‍ എത്തുന്നത്. കേരളത്തിന്റെ സ്വതന്ത്രചുമതലയുമായി ടിഎംസി ജനറല്‍സെക്രട്ടറിയെ നിയോഗിക്കും.