Connect with us

puthuppalli

10 മണിയോടെ ലീഡ് കാല്‍ ലക്ഷം കടന്നു; ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ക്കുള്ള മറുപടിയെന്ന് അച്ചു ഉമ്മന്‍

പുതുപ്പള്ളിയില്‍ വികസനമില്ലെന്ന വാദം ജനം തള്ളി

Published

|

Last Updated

കോട്ടയം | പുതുപ്പള്ളിയില്‍ വിജയം ഉറപ്പിച്ച് യു ഡി എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ ജൈത്രയാത്ര തുടരുന്നു. പത്തുമണിയോടെ ലീഡ് കാല്‍ ലക്ഷം പിന്നിട്ടു.

അയര്‍ക്കുന്നത്തിനുപിന്നാലെ അകലക്കുന്നവും എണ്ണിത്തുടങ്ങിയതോടെ ബഹുദൂരം മുന്നിലെത്തിയതോടെ ചാണ്ടി ലീഡ് 25,000ത്തിലേക്ക് ഉയര്‍ത്തി. യു ഡി എഫ് പ്രവചിച്ച ഭൂരിപക്ഷത്തിലേക്കാണ് ഈ കുതിപ്പ്.

ഉമ്മന്‍ചാണ്ടിയെ ജീവിച്ചിരിക്കുമ്പോഴും മരിച്ചതിനു ശേഷവും വേട്ടയാടിയവര്‍ക്കുള്ള മറുപടിയാണ് ചാണ്ടി ഉമ്മനു പുതുപ്പള്ളി നല്‍കിയ വോട്ടെന്ന് അച്ചു ഉമ്മന്‍ പ്രതികരിച്ചു.
പുതുപ്പള്ളിയില്‍ വികസനമില്ലെന്ന എല്‍ ഡി എഫ് പ്രചാരണത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞതായും അവര്‍ പറഞ്ഞു.

 

2021നെക്കാള്‍ അഞ്ചിരട്ടിയിലധികം വോട്ടാണ് ആദ്യ ഘട്ടത്തില്‍ തന്നെ ചാണ്ടി ഉമ്മനു ലഭിച്ചത്. 2011ല്‍ ഉമ്മന്‍ ചാണ്ടിയുടെ നേട്ടത്തിനുമപ്പുറംചാണ്ടി ഉമ്മന്‍ കടന്നു. അകലക്കുന്നം പഞ്ചായത്തിലെ വോട്ടുകളെണ്ണിയപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കു മണ്ഡലത്തിന്റെ അവസാന ട്രിബ്യൂട്ട് സമാനതകളില്ലാത്തതാവുമെന്നു വ്യക്തമായി.

കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളെക്കാള്‍ മികച്ച പ്രകടനത്തോടെയാണ് യു ഡി എഫ് കുതിച്ചുകൊണ്ടിരിക്കുന്നത്. അയര്‍ക്കുന്നം പഞ്ചായത്തിലെ വോട്ടുകളില്‍ ബഹുദൂരം മുന്നിലാണ് യു ഡി എഫ്.

പത്തുമണിയോടെ ലീഡ് കാല്‍ ലക്ഷ്യം പിന്നിട്ടതോടെ വോട്ടിങ് കേന്ദ്രത്തിനു പുറത്തും പുതുപ്പള്ളിയിലെ വീട്ടുമുറ്റത്തും യു ഡി എഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി.

 

Latest