Kerala
ചെന്നിത്തലയില്‍ പ്രവാസിയുടെ വീട്ടില്‍ മോഷണം; 20 പവന്‍ സ്വര്‍ണവും പണവും നഷ്ടം
അലമാര കുത്തിപ്പൊളിച്ച് അതിനുള്ളിലെ ലോക്കര്‍ തകര്‍ത്താണ് കവര്‍ച്ച നടത്തിയിരിക്കുന്നത്.
ആലപ്പുഴ | ചെന്നിത്തലയില്‍ വീട് കുത്തിത്തുറന്ന് മോഷണം. 20 പവന്‍ സ്വര്‍ണം, ലാപ്‌ടോപ്, പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള വിലപ്പെട്ട രേഖകള്‍ സൂക്ഷിച്ചിരുന്ന ബാഗ്, ഇന്ത്യന്‍ വിപണിയില്‍ 30,000 രൂപ വരുന്ന 25 യുകെ പൗണ്ടുകള്‍ സൂക്ഷിച്ചിരുന്ന മറ്റൊരു ബാഗ് എന്നിവയാണ് നഷ്ടപ്പെട്ടത്.
അലമാര കുത്തിപ്പൊളിച്ച് അതിനുള്ളിലെ ലോക്കര്‍ തകര്‍ത്താണ് കവര്‍ച്ച നടത്തിയിരിക്കുന്നത്. ചെന്നിത്തല ഷാരോണ്‍ വില്ലയില്‍ ജോസിന്റെ വീട്ടിലാണ് മോഷണം നടന്നത്. പ്രവാസിയായ ജോസും കുടുംബവും രണ്ട് മാസം മുമ്പാണ് നാട്ടിലെത്തിയത്. വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു മോഷണം. സംഭവത്തില്‍ മാന്നാര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----



