Connect with us

National

15 മാസം വാലിഡിറ്റിയുള്ള പുതുവത്സര ഓഫറുമായി ബിഎസ്എന്‍എല്‍

വാര്‍ഷിക പ്ലാനിനൊപ്പം 90 ദിവസത്തെ അധിക വാലിഡിറ്റിയാണ് പുതുവത്സര സമ്മാനമായി ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്തെ പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എന്‍എല്‍ പ്ലാനുകള്‍ക്ക് വാലിഡിറ്റി നല്‍കുന്നതില്‍ എപ്പോഴും മുന്നിലാണ്. രാജ്യത്ത് എല്ലായിടത്തും 4ജി എത്തിക്കാന്‍ ഇപ്പോഴും സാധിക്കാത്തത് ബിഎസ്എന്‍എല്ലിന്റെ പോരാായ്മാണ്. പക്ഷെ കോളിങ് സൗകര്യങ്ങള്‍ക്കായി മാത്രം ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ബിഎസ്എന്‍എല്‍ പ്ലാനുകള്‍ പ്രയോജനകരമാണ്. പ്രത്യേകിച്ചും ബേസ് മോഡലുകള്‍ മാത്രം ഉപയോഗിക്കുന്ന സാധാരണക്കാര്‍ക്ക്. രാജ്യത്തെ സ്വകാര്യ ടെലിക്കോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടും ബിഎസ്എന്‍എല്‍ പ്ലാന്‍ നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. വാര്‍ഷിക പ്ലാനുകള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കുകള്‍ ഈടാക്കുന്ന ടെലിക്കോം കമ്പനിയും ബിഎസ്എന്‍എല്‍ തന്നെയാണ്.

2022ന്റെ തുടക്കത്തില്‍ തന്നെ പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍. വാര്‍ഷിക പ്ലാനിനൊപ്പം 90 ദിവസത്തെ അധിക വാലിഡിറ്റിയാണ് പുതുവത്സര സമ്മാനമായി ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നത്. ജനുവരി 15 വരെ മാത്രമാണ് പുതിയ ഓഫര്‍ നിലവില്‍ ഉണ്ടാകുക. ഉപയോക്താക്കള്‍ക്ക് അവരുടെ പ്രീപെയ്ഡ് പ്ലാനിനൊപ്പം 90 ദിവസത്തെ അധിക വാലിഡിറ്റി ലഭിക്കും. എന്നാല്‍ ഈ ഓഫര്‍ എല്ലാ വാര്‍ഷിക പ്രീപെയ്ഡ് പ്ലാനുകള്‍ക്കും ബാധകമല്ല.

ബിഎസ്എന്‍എല്‍ തങ്ങളുടെ 2,399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഒപ്പമാണ് 90 ദിവസത്തെ അധിക വാലിഡിറ്റി ഓഫര്‍ ചെയ്യുന്നത്. ഈ പ്ലാന്‍ ഉപയോക്താക്കള്‍ക്ക് പ്രതിദിനം 3 ജിബി ഡാറ്റ ഓഫര്‍ ചെയ്യുന്നു. 2,399 രൂപ പ്ലാനിന് ഒപ്പം അണ്‍ലിമിറ്റഡ് വോയ്സ് കോളിങും പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കുന്നു. സാധാരണയായി ഈ പ്ലാന്‍ 365 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. എന്നാല്‍ ന്യൂ ഇയര്‍ ഓഫര്‍ എന്ന നിലയ്ക്ക്, ഈ പ്ലാനിനൊപ്പം 90 ദിവസത്തെ അധിക വാലിഡിറ്റി ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഇത് 2,399 രൂപ പ്ലാനിന്റെ വാലിഡിറ്റി 455 ദിവസമായി ഉയര്‍ത്തും. 455 ദിവസം എന്ന് പറയുമ്പോള്‍ ഏകദേശം 15 മാസത്തെ വാലിഡിറ്റിയാണ.് ജനുവരി 15നകം 2,399 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക.

 

Latest