Connect with us

National

പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു

ഏപ്രില്‍ 23നാണ് പൂര്‍ണം കുമാര്‍ സാഹുവിനെ പാകിസ്ഥാന്‍ പിടികൂടിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | പാക്കിസ്ഥാന്റെ പിടിയിലായിരുന്ന ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു.ഏപ്രില്‍ 23നാണ് അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് പൂര്‍ണം കുമാര്‍ സാഹുവിനെ പാകിസ്ഥാന്‍ പിടികൂടിയത്.

അതിര്‍ത്തിയില്‍ ജോലി ചെയ്യുന്നതിനിടെ തണല്‍ തേടി മരച്ചുവട്ടില്‍ ഇരുന്നപ്പോഴാണ് പൂര്‍ണത്തെ പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.ഇദ്ദേഹത്തെ ഇന്ത്യക്ക് കൈമാറി.