Connect with us

സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.70 ശതമാനം പേർ ഉപരിപഠനത്തിന് യോഗ്യത നേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 0.44 ശതമാനം വര്‍ധനയുണ്ട്. 68,604 പേരാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്.

4,17,864 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. കണ്ണൂരിലാണ് വിജയശതമാനം ഏറ്റവും കൂടുതല്‍-99.94. വയനാട്ടിലാണ് ഏറ്റവും കുറവ്-98.4. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്-4,856. എയ്ഡഡ് സ്‌കൂളുകളില്‍ 1,291 എണ്ണം നൂറു ശതമാനം വിജയം നേടി. നൂറുമേനി കൊയ്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ 439 ആണ്.

വീഡിയോ കാണാം