Bribery Controversy
കൈക്കൂലി വിവാദം: ഹരിദാസ് പണം നല്‍കിയെന്ന് പറയുന്ന ദിവസം അഖില്‍ മാത്യു പത്തനംതിട്ടയില്‍ വിവാഹത്തില്‍
അഖില്‍ മാത്യുവിന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് മുന്നില്‍ വച്ച് ഒരു ലക്ഷം രൂപ കൊടുത്തു എന്നാണ് ഹരിദാസ് ആരോപിച്ചത്

തിരുവനന്തപുരം | ആരോഗ്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് കൈക്കൂലി വാങ്ങി എന്ന വിവാദത്തിനിടെ ഹരിദാസ് പണം നല്‍കിയെന്ന് പറയുന്ന ദിവസം അഖില്‍ മാത്യു പത്തനംതിട്ടയില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അഖില്‍ മാത്യുവിന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് മുന്നില്‍ വച്ച് ഒരു ലക്ഷം രൂപ കൊടുത്തു എന്നാണ് ഹരിദാസ് ആരോപിച്ചത്. അഖില്‍ മാത്യുവിന് പണം നല്‍കി എന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും തനിക്ക് തീയതി മാറിയിട്ടില്ലെന്നും ഹരിദാസ് പറഞ്ഞു.
ഹരിദാസ് പണം നല്‍കിയെന്ന് പറയുന്ന ഏപ്രില്‍ പത്തിന് പത്തനംതിട്ടയില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുകയായിരുന്നു അഖില്‍ മാത്യു എന്നുവ്യക്തമാക്കുന്നതാണു ദൃശ്യങ്ങള്‍. വൈകിട്ട് കല്യാണ വിരുന്നിലും അഖില്‍ പങ്കെടുത്തതായി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
പരാതിക്കാരനായ ഹരിദാസിന്റെ കുടുംബ സുഹൃത്ത് ബാസിത്ത് ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി നല്‍കിയിരുന്നു. നിയമന കോഴ വിവാദത്തില്‍ അന്വേഷണം നടക്കുന്നതായി സിറ്റി പോലീസ്‌കമ്മിഷണര്‍ അറിയിച്ചു.