Connect with us

history seminar

പുസ്തക ചര്‍ച്ചയും ചരിത്ര സെമിനാറും ബുധനാഴ്ച

സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

മലപ്പുറം | മഅദിന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച മലപ്പുറം പ്രസ് ക്ലബില്‍ പുസ്തക ചര്‍ച്ചയും ചരിത്ര സെമിനാറും നടക്കും. മഅ്ദിന്‍ അക്കാദമി ദഅവാ കോളജ് അധ്യാപകന്‍ അബ്ദുല്‍ ഗഫൂര്‍ സഖാഫി കാവനൂര്‍ എഴുതിയ മലയാളത്തിലെ നാനൂറോളം മഹാരഥന്മാരെ പരിചയപ്പെടുത്തുന്ന വിജ്ഞാനശിലകള്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് പരിപാടി. വൈകിട്ട് 3.30ന് മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും.

കോഴിക്കോട് സര്‍വകലാശാല ചരിത്ര വിഭാഗം പ്രൊഫസര്‍ ഡോ. കെ എസ് മാധവന്‍ മുഖ്യാതിഥിയാകും. മഅദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍ അധ്യക്ഷത വഹിക്കും.  ചരിത്ര ഗവേഷകന്‍ ഉമൈര്‍ ബുഖാരി പുസ്തക പരിചയം നടത്തും. അബ്ദുല്‍ ഗഫൂര്‍ സഖാഫി കാവനൂര്‍ മറുപടി പ്രസംഗം നടത്തും. മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റ് വിമല്‍ കോട്ടക്കല്‍, സെക്രട്ടറി രാജീവ്, ജോ. സെക്രട്ടറി മുജീബ് പുള്ളിച്ചോല പ്രസംഗിക്കും.

സയ്യിദ് ഫാറൂഖ് ജമലുല്ലൈലി തങ്ങള്‍, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട്, സൈതലവി സഅദി, ദുല്‍ഫുഖാറലി സഖാഫി മേല്‍മുറി, ഖാലിദ് സഖാഫി സ്വലാത്ത്നഗര്‍, ശിഹാബ് അലി അഹ്സനി മുണ്ടക്കോട്, രിള്‌വാന്‍ അദനി, ശിഹാബ് അദനി, നൗഫല്‍ അദനി, അഫ്‌സല്‍ അദനി സംബന്ധിക്കും. മഅ്ദിന്‍ അക്കാദമിയുടെ പ്രസിദ്ധീകരണ വിഭാഗമായ ഉറവ പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്‍.