National
കാണാതായ അഞ്ച് വയസുകാരന്റെ മൃതദേഹം അയല്‍വാസിയുടെ മേല്‍ക്കൂരയില്‍; സ്ത്രീ അറസ്റ്റില്‍
പ്രകോപിതരായ നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയ വീട് കത്തിച്ചു

ബിര്‍ഭും| പശ്ചിമ ബംഗാളില്‍ കാണാതായ അഞ്ച് വയസുകാരന്റെ മൃതദേഹം അയല്‍വാസിയുടെ വീടിന്റെ മേല്‍ക്കൂരയില്‍ കണ്ടെത്തി. ബിര്‍ഭും ജില്ലയില്‍ ശാന്തിനികേതനിലെ മോള്‍ഡംഗ ഗ്രാമത്തിലെ തളിപ്പാറ മേഖലയിലാണ് സംഭവം. കാണാതായി രണ്ടു ദിവസത്തിന് ശേഷമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.സംഭവത്തില്‍ അയല്‍ക്കാരിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു.
#Birbhum district under #Shantiniketan PS area . One dead body of a minor was recovered from a roof top of his relatives House since he was missing from 17 Sept . Angry villagers vandalised the house and set the house on fire after local Police took away the dead body for PM . pic.twitter.com/jKhZJHdZ6u
— Syeda Shabana (@ShabanaANI2) September 20, 2022
ഞായറാഴ്ചയാണ് കടയിലേക്ക് പോയ ശുഭം ഠാക്കൂറിനെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അയല്‍വാസിയുടെ വീട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയ വീട് കത്തിച്ചു.കുട്ടിയുടെ ബന്ധുക്കളും അയല്‍വാസിയും തമ്മില്‍ തര്‍ക്കത്തിലായിരുന്നു.