Connect with us

National

ബിഹാറില്‍ ബോട്ട് ഗംഗാ നദിയില്‍ മുങ്ങി; പത്ത് പേരെ കാണാതായി

ദേശിയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി തിരച്ചില്‍ നടത്തുകയാണ്

Published

|

Last Updated

പാറ്റ്‌ന  | ബിഹാറില്‍ ഷാപൂരില്‍ ഇന്നലെ ഉണ്ടായ ബോട്ട് അപകടത്തില്‍ കാണാതായ പത്തോളം പേര്‍ക്കായി തിരച്ചില്‍ തുടരുന്നു .ഗംഗ നദിയിലാണ് അപകടം.ധാനാപൂരില്‍ വച്ചാണ് അപകടം ഉണ്ടായത്. ജോലി കഴിഞ്ഞ് മടങ്ങുന്ന തൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.

55 ഓളം പേര്‍ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം. 45 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.അപകടം നടന്ന ഭാഗത്ത് നദിക്ക് വലിയ ആഴമുണ്ട്.. ദേശിയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി തിരച്ചില്‍ നടത്തുകയാണ്

 

Latest