National
സംഘര്‍ഷാവസ്ഥ: മുന്‍കരുതല്‍ നടപടികളുമായി കേന്ദ്രം; വിവിധ വകുപ്പുകളുടെ യോഗം ചേർന്നു
അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് നിരോധം

ന്യൂഡല്‍ഹി | ഇന്ത്യ പാക് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ മുന്‍കരുതല്‍ സ്വീകരിച്ചു. കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ വകുപ്പ് യോഗം ചേര്‍ന്നു. ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ബേങ്കുകളുടെ യോഗം വിളിച്ചു. ബേങ്കുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി.
മുന്നൊരുക്കങ്ങള്‍ നടത്താന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി. ഡല്‍ഹി രാജ്യാന്തര വിമാനത്തവാളത്തില്‍ ഇന്ന് 138 സര്‍വീസുകള്‍ റദ്ദാക്കി. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് നിരോധം ഏര്‍പ്പെടുത്തി.
നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യാതിര്‍ത്തിയിലെ അടിയന്തര സാഹചര്യം അടിയന്തര മന്ത്രിസഭായോഗം വിലയിരുത്തി. സ്ഥിതിഗതികള്‍ക്ക് അനുസരിച്ച് തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തി. സര്‍ക്കാര്‍ വാര്‍ഷികത്തോട് അനുബന്ധിച്ച ആഘോഷ പരിപാടികള്‍ വെട്ടിച്ചുരുക്കാനും തീരുമാനമെടുത്തു. ഓണ്‍ലൈനായാണ് യോഗം നടന്നത്.