National
മഹാരാഷ്ട്രയില്‍ ആയുധങ്ങളടങ്ങിയ ബോട്ട് കണ്ടെത്തി
മൂന്ന് എ കെ 47 തോക്കുകളും തിരകളും ബോട്ടില്‍ നിന്ന് കണ്ടെടുത്തു: അപകത്തില്‍പ്പെട്ട ബോട്ടെന്ന് ദേവേന്ദ്ര ഫഡ്‌നവിസ്

മുംബൈ | മഹാരാഷ്ട്രയിലെ റായ്ഗഡില്‍ ഹരിഹരേശ്വര്‍ കടപ്പുറത്ത് ആയുധങ്ങളടങ്ങിയ ബോട്ട് കണ്ടെത്തി. എ കെ 47 അടക്കമുള്ള തോക്കുകളും തിരകളും ബോട്ടില്‍ നിന്ന് കണ്ടെടുത്തു. മൂന്ന് എ കെ 47 തോക്കുകള്‍ ബോട്ടിലുണ്ടായിരുന്നു. ബോട്ടില്‍ ആളുകളൊന്നും ഉണ്ടായിരുന്നില്ല. പ്രദേശവാസികളാണ് ബോട്ട് കണ്ടെത്തിയത്. നിരവധി പാസ്‌പോര്‍ട്ടുകളും ബോട്ടില്‍ നിന്ന് ലഭിച്ചു.
ഒരു ആസ്‌ത്രേലിയന്‍ വനിതയാണ് ബോട്ടിന്റെ ഉടമയെന്ന് പോലീസ് സ്ഥിരീകരിച്ചു. ബോട്ട് അപകടത്തില്‍പ്പെട്ടതെന്ന് സ്ഥിരീകരിച്ച് മഹാരാഷ്രട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തി.ബോട്ട് മസ്ക്കറ്റില്‍ നിന്ന് യൂറോപ്പിലേക്ക് പോകുകയായിരുന്നു. ഒരു ഭീകരബന്ധവും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു. റായ്ഗഡ് ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. മഹാരാഷ്ട്ര തീരത്തെങ്ങും സുരക്ഷ ശക്തമാക്കി.