Connect with us

National

പ്രവാചക നിന്ദ; നൂപുര്‍ ശര്‍മക്കെതിരായ എല്ലാ കേസുകളും ഡല്‍ഹി പോലീസ് അന്വേഷിക്കും

നൂപുര്‍ ശര്‍മക്കെതിരായ എഫ് ഐ ആറുകള്‍ ലയിപ്പിച്ച് സുപ്രീം കോടതി.

Published

|

Last Updated

ന്യൂഡല്‍ഹി | പ്രവാചക നിന്ദയില്‍ ബി ജെ പി മുന്‍ വക്താവ് നൂപുര്‍ ശര്‍മക്കെതിരായ എഫ് ഐ ആറുകള്‍ ലയിപ്പിച്ച് സുപ്രീം കോടതി ഉത്തരവ്. പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് നൂപുറിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട എല്ലാ കേസുകളും ഡല്‍ഹി പോലീസ് അന്വേഷിക്കും. വിഷയത്തില്‍ നൂപുറിനെതിരെ ഭാവിയില്‍ വരുന്ന കേസുകള്‍ക്കും ഇത് ബാധകമായിരിക്കും. തന്റെ ജീവന് ഭീഷണിയുണ്ടെന്ന നൂപുര്‍ ശര്‍മയുടെ വാദവും കോടതി അംഗീകരിച്ചു. എഫ് ഐ ആറുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ നൂപുറിന് സ്വാതന്ത്യമുണ്ടായിരിക്കുമെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ ബി പര്‍ദിവാല എന്നിവരുടെ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

നൂപുറിനെതിരായ എഫ് ഐ ആറുകള്‍ റദ്ദാക്കുന്ന കാര്യം അതത് ഹൈക്കോടതികള്‍ പരിശോധിക്കും. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ നുപൂര്‍ ശര്‍മയുടെ ഇടക്കാല ജാമ്യം തുടരുമെന്നും കോടതി വ്യക്തമാക്കി.