Connect with us

National

കര്‍ണാടകയില്‍ മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടികയുമായി ബിജെപി; ഷെട്ടാറിനെതിരെ മഹേഷ് തെങ്കിനിക്കെ

പത്ത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Published

|

Last Updated

ബെംഗളുരു |  കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടികയുമായി ബിജെപി. പത്ത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് കളം മാറിയ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന ജഗദീഷ് ഷെട്ടാറിനെതിരെ ഹുബ്ബള്ളി ദാര്‍വാഡ് സെന്‍ട്രലില്‍ ബിജെപി ജനറല്‍ സെക്രട്ടറി മഹേഷ് തെങ്കിനക്കെ മത്സരിക്കും.  നാമനിര്‍ദേശിക പത്രിക സമര്‍പ്പിക്കാനുള്ള സമയം അടുത്തിരിക്കെ രണ്ട് സീറ്റുകളില്‍ മാത്രമാണ് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഇതിലൊന്ന് പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്ന കെ എസ് ഈശ്വരപ്പയുടെ മണ്ഡലമായ ശിവമോഗയാണ്.

ബിജെപി വിട്ട മുന്‍ കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. ഇന്ന് കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കര്‍ണാടക കോണ്‍ഗ്രസ് മേധാവി ഡി കെ ശിവകുമാര്‍, കര്‍ണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവര്‍ ജഗദീഷ് ഷെട്ടാറിനെ സ്വീകരിച്ചു. തന്റെ തട്ടകമായ ഹുബ്ബള്ളി ദാര്‍വാഡ് സെന്‍ട്രലില്‍ തന്നെയാണ് ഷെട്ടാര്‍ മത്സരിക്കുക

 

Latest