Connect with us

National

സ്വാതന്ത്ര്യ സമര സേനാനികളെ നിസാരവത്കരിക്കാനുള്ള ബി ജെ പി ശ്രമം ചെറുക്കും: സോണിയാ ഗാന്ധി

ചരിത്ര വസ്തുതകളെ തെറ്റായി ചിത്രീകരിക്കുകയാണ്. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, അബുല്‍ കലാം ആസാദ് തുടങ്ങിയ മഹാരഥന്മാരെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കള്ളക്കഥകളില്‍ പ്രതിഷ്ഠിക്കുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യം വാഴുന്ന ബി ജെ പി സര്‍ക്കാര്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെയും രാജ്യത്തിന്റെ നേട്ടങ്ങളെയും നിസാരവത്ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ചരിത്ര വസ്തുതകളെ തെറ്റായി ചിത്രീകരിക്കുകയാണ്. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, അബുല്‍ കലാം ആസാദ് തുടങ്ങിയ മഹാരഥന്മാരെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കള്ളക്കഥകളില്‍ പ്രതിഷ്ഠിക്കുന്നു. ഇത്തരം ശ്രമങ്ങളെയും കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കും.

ഇന്ത്യാ വിഭജനത്തിലേക്ക് നയിച്ച സംഭവങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ ബി ജെ പി പുറത്തുവിട്ടതിന് പിന്നാലെയാണ് സോണിയയുടെ കടുത്ത വിമര്‍ശനമുന്നയിച്ചത്. സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ചുള്ള കര്‍ണാടക സര്‍ക്കാരിന്റെ പത്രപരസ്യത്തില്‍ പ്രഥമ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ ഒഴിവാക്കിയതിനെയും സോണിയ വിമര്‍ശിച്ചു.

 

---- facebook comment plugin here -----