Connect with us

Kerala

ബിജെപി സംസ്ഥാന കോര്‍ കമ്മറ്റി പുന: സംഘടിപ്പിച്ചു; അല്‍ഫോണ്‍സ് കണ്ണന്താനം കമ്മറ്റിയില്‍; സുരേഷ് ഗോപിയെയും ശോഭ സുരേന്ദ്രനേയും തഴഞ്ഞു

ശോഭാ സുരേന്ദ്രനെയും സുരേഷ് ഗോപിയെയും ഉള്‍പ്പെടുത്താന്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം അതിന് തയ്യാറായില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്

Published

|

Last Updated

തിരുവനന്തപുരം |  ബിജെപി സംസ്ഥാന കോര്‍ കമ്മറ്റി പുനഃസംഘടിപ്പിച്ചു. കോര്‍ കമ്മറ്റിയില്‍ ഇടം പിടിക്കുമെന്ന് സൂചനകളുണ്ടായിരുന്ന സുരേഷ് ഗോപിയെയും ശോഭ സുരേന്ദ്രനേയും പപിരിഗണിച്ചില്ല. അതേ സമയം അല്‍ഫോണ്‍സ് കണ്ണന്താനം, കെഎസ് രാധാകൃഷ്ണന്‍, വിവി രാജേഷ്, കെകെ അനീഷ് കുമാര്‍, പ്രഫുല്‍ കൃഷ്ണന്‍, നിവേദിത എന്നിവരെ പുതുതായി കോര്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ക്രൈസ്തവ വിഭാഗത്തെ മുന്നില്‍ കണ്ടാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് സൂചന

കെ സുരേന്ദ്രന്‍, ഒ രാജഗോപാല്‍, വി മുരളീധരന്‍, സികെ പത്മനാഭന്‍, പികെ കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, എംടി രമേശ്, ജോര്‍ജ് കുര്യന്‍, സി കൃഷ്ണകുമാര്‍, പി സുധീര്‍, എഎന്‍ രാധാകൃഷ്ണന്‍, എം ഗണേശന്‍, കെ സുഭാഷ് എന്നിവരായിരുന്നു നിലവിലുണ്ടായിരുന്ന കോര്‍ കമ്മറ്റി അംഗങ്ങള്‍. ഈ കമ്മറ്റിയിലേക്ക് ശോഭാ സുരേന്ദ്രനെയും സുരേഷ് ഗോപിയെയും ഉള്‍പ്പെടുത്താന്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം അതിന് തയ്യാറായില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.