Connect with us

PM security breach

പ്രധാനമന്ത്രിയുടെ സുരക്ഷാ വലയം ഭേദിച്ച് ബി ജെ പി പ്രവര്‍ത്തകര്‍; തലവേദനയായി വീഡിയോ

ബി ജെ പി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ വാഹനത്തിന് അപകടകരമാം വിധം അടുത്തെത്തുന്ന വീഡിയോ ആണിത്

Published

|

Last Updated

ന്യൂഡല്‍ഹി | പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളിലുണ്ടായ വീഴ്ചയില്‍ ബി ജെ പിയെ പ്രതിക്കൂട്ടിലാക്കുന്ന വീഡിയോ പുറത്ത്. കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയെ വഴിയില്‍ തടഞ്ഞതിനെത്തുടര്‍ന്ന് ഇരുപത് മിനിറ്റോളം പ്രധാനമന്ത്രി കുടുങ്ങിക്കിടന്നു എന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്ത. എന്നാല്‍, പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തില്‍, പ്രധാനമന്ത്രി തന്നെ സഞ്ചരിക്കുന്ന ഫോര്‍ച്ച്യൂണര്‍ വാഹനത്തിന് തൊട്ടതുടത്ത് ബി ജെ പി പ്രവര്‍ത്തകര്‍ എത്തുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ബി ജെ പിയുടെ മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ വാഹനത്തിന് അപകടകരമാം വിധം അടുത്തെത്തുന്ന വീഡിയോ ആണിത്. പ്രധാനമന്ത്രിയുടെ വഴിയില്‍ ഇത്തരത്തില്‍ ആരെയും അനുവദിക്കില്ല എന്നിരിക്കെയാണ് ബി ജെ പി പ്രവര്‍ത്തകര്‍ സുരക്ഷാ മുന്നൊരുക്കങ്ങളെ പാടെ അവഗണിച്ച് വാഹനവ്യൂഹത്തിന് അടുത്തെത്തുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്. പ്രധാനമന്ത്രിയെ പഞ്ചാബില്‍ വെച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന് വിഷയത്തെ വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്ന ബി ജെ പി നിലവില്‍ ഇത് വലിയ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്. അതിനിടെ പുറത്ത് വന്ന വീഡിയോ പാര്‍ട്ടിക്ക് തലവേദനയായിരിക്കുകയാണ്.