Connect with us

bineesh kodiyeri ed case

ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണം: ഇ ഡി സുപ്രീം കോടതിയില്‍

കള്ളപ്പണം വെളുപ്പിക്കലില്‍ വ്യക്തമായ തെളിവുണ്ടെന്ന് ഇ ഡി

Published

|

Last Updated

ന്യൂഡല്‍ഹി | ബിനീഷ് കോടിയേരിക്ക് കരണ്‍ടാക ഹൈക്കോടതി നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിച്ചു. ബിനീഷിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ വ്യക്തമായ തെളിവുണ്ടെന്ന് ബെംഗളൂരുവിലെ ഇ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. പല വരുമാന സ്രോതസ്സുകളും ഹാജരാക്കാന്‍ ബിനീഷിന് കഴിഞ്ഞിട്ടില്ലെന്നും ഇത്തരം തെളിവുകള്‍ ഹൈക്കോടതി പരിഗണിച്ചില്ലെന്നും ഇ ഡി പറയുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ചത്. കേസില്‍ ഒരു വര്‍ഷവും രണ്ട് ദിവസവും നീണ്ട ജയില്‍വാസത്തിന് ശേഷമായിരുന്നു ജാമ്യം ലഭിച്ചത്.

കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നുമല്ലായിരുന്നു ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് അറിയേണ്ടതെന്നും കേരളത്തില്‍ നടന്ന കേസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളും പേരുകളും അവര്‍ പറയുന്നതുപോലെ പറയാന്‍ തയാറാകാത്തതാണ് തന്നെ കേസില്‍ പെടുത്താന്‍ കാരണമെന്നും ജാമ്യം ലഭിച്ചതിനുപിന്നാലെ ബിനീഷ് ആരോപിച്ചിരുന്നു.

 

 

Latest