Connect with us

Kerala

കെ എസ് ആര്‍ ടി സി ബസിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു

അപകടം ടി കെ റോഡില്‍ വാര്യാപുരത്ത്

Published

|

Last Updated

പത്തനംതിട്ട |  തിരുവല്ല-കുമ്പഴ റോഡില്‍ വാര്യാപുരം ചിറക്കാല ജങ്ഷന് സമീപം കെ എസ് ആര്‍ ടി സി ബസിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു. ആലപ്പുഴ ആര്യാട് സൗത്ത് തൈപറമ്പില്‍ ഗോപാലന്റെ മകന്‍ ശ്രീജിത്ത് (29) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ ഒന്‍പതോടെ ആയിരുന്നു അപകടം. വിവിധ ക്ഷേത്രങ്ങളില്‍ പൂജാരിയായി ജോലി ചെയ്യുന്ന ശ്രീജിത്ത് പത്തനംതിട്ടയിലെ ഒരു വീട്ടില്‍ പൂജയ്‌ക്കെത്തിയതാണ്. തിരികെ മടങ്ങും വഴിയാണ് അപകടം

നിയന്ത്രണം വിട്ട കെ എസ് ആര്‍ ടി സി ബസ് സമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ബസിന്റെ ടയറിനടിയില്‍പ്പെട്ടുപോയ ശ്രീജിത്തിനെ ബസ് മാറ്റിയാണ് ഫയര്‍ഫോഴ്‌സ് പുറത്തെടുത്തത്. പത്തനംതിട്ടയില്‍ നിന്ന് തിരുവല്ല ഭാഗത്തേക്ക് പോകുകയായിരുന്ന ശ്രീജിത്ത് ബൈക്കുമായി പമ്പക്ക് പോയ കെ എസ് ആര്‍ ടി സി ബസിനടിയില്‍പ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ശ്രീജിത്ത് മരണപ്പെട്ടു. വ്യാഴാഴ്ച രാവിലെ കുടുംബമായി കൊടുങ്ങല്ലൂരിലെ ഭാര്യ വീട്ടില്‍ എത്തിയ ശ്രീജിത്ത് ശനിയാഴ്ച ഉച്ചയ്ക്ക് പത്തനംതിട്ടയിലെത്തി അവിടെ താമസിച്ച് പൂജയ്ക്ക് ശേഷം രാവിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മാതാവ്: മാലതി. ഭാര്യ: ഗംഗ. ഏക മകള്‍ ഒന്നരവയസുകാരി രുദ്രാക്ഷിക. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ആലപ്പുഴയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

 

---- facebook comment plugin here -----

Latest