Connect with us

BIJU PRABHAKAR

ഗതാഗത വകുപ്പിനു കീഴിലുള്ള എല്ലാ പദവികളില്‍നിന്നും ബിജു പ്രഭാകറിനെ മാറ്റി

കെ ടി ഡി എഫ് സി ചെയര്‍മാന്‍ സ്ഥാനത്തുനിന്നാണ് ഒടുവില്‍ നീക്കിയത്

Published

|

Last Updated

തിരുവനന്തപുരം | ഗതാഗത വകുപ്പിനു കീഴിലുള്ള എല്ലാ പദവികളില്‍നിന്നും ബിജു പ്രഭാകറിനെ മാറ്റി. കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍(കെ ടി ഡി എഫ് സി) ചെയര്‍മാന്‍ സ്ഥാനത്തുനിന്നാണ് ഒടുവില്‍ അദ്ദേഹത്തെ നീക്കിയത്.

ലേബര്‍ വകുപ്പ് സെക്രട്ടറി കെ വാസുകിക്കാണ് കെ ടി ഡി എഫ് സിയുടെ അധിക ചുമതല നല്‍കിയിരിക്കുന്നത്. നേരത്തെ ഗതാഗത സെക്രട്ടറി, കെ എസ് ആര്‍ ടി സി എം ഡി എന്നീ സ്ഥാനങ്ങളില്‍നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിയിരുന്നു. ഇതിനു പിന്നാലെ അവധിയില്‍ പോകുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 19നാണ് അദ്ദേഹത്തെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്. അവധി കഴിഞ്ഞു ജോലിയില്‍ തിരികെ പ്രവേശിച്ച ദിവസം തന്നെയായിരുന്നു നടപടി.

പകരം വ്യവസായ വകുപ്പ് സെക്രട്ടറിയായി നിയമിക്കുകയും ചെയ്തു. റെയില്‍വേ, മെട്രോ, ഏവിയേഷന്‍ എന്നിവയുടെ അധിക ചുമതലയിലും ബിജു പ്രഭാകര്‍ തുടരുന്നുണ്ട്. ഗതാഗത മന്ത്രി ഗണേഷ് കുമാറുമായുള്ള അഭിപ്രായ ഭിന്നതകള്‍ക്കൊടുവിലാണ് ബിജു പ്രഭാകര്‍ ഗതാഗത വകുപ്പിന്റെ ഉത്തരവാദിത്തങ്ങള്‍ ഒഴിയാന്‍ തീരുമാനിച്ചത്.

 

---- facebook comment plugin here -----

Latest