Connect with us

Kerala

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; കുറഞ്ഞത് ഗ്രാമിന് 55 രൂപ

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4,970 രൂപയാണ്. പവന് 39,760 രൂപയും.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. തുടര്‍ച്ചയായ രണ്ട് ദിനങ്ങളിലായി വലിയ തോതില്‍ ഉയര്‍ന്ന വിലയാണ് ഇന്ന് ഇടിഞ്ഞത്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 55 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4,970 രൂപയാണ്. പവന് 39,760 രൂപയും.

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 50 രൂപയാണ് കുറഞ്ഞത്. 4,110 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ രണ്ട് ദിനങ്ങളിലായി ഗ്രാമിന് 520 രൂപ വര്‍ധിച്ചിരുന്നു.

സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു രൂപയാണ് ഒരു ഗ്രാം സാധരണ വെള്ളിക്ക് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന്റെ വില 74 രൂപയായി. അതേസമയം, ഹാള്‍മാര്‍ക്ക് വെള്ളി വിലയില്‍ മാറ്റമില്ല- 90 രൂപ.

 

---- facebook comment plugin here -----

Latest