Connect with us

cpi

ഭാരത രത്‌ന: ബാബരി കേസിലെ പ്രതിക്കു നല്‍കുന്നതിനെ വിമര്‍ശിച്ച് സി പി ഐ ദേശീയ എക്സിക്യൂട്ടീവ്

ബാബരി മസ്ജിദ് പൊളിച്ചത് ഹീനമായ കുറ്റകൃത്യമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചതാണ്.

Published

|

Last Updated

ന്യൂഡല്‍ഹി | ബാബരി മസ്ജിദ് പൊളിച്ച കേസിലെ പ്രതിയായ എന്‍ കെ അദ്വാനിക്കു രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരത രത്ന നല്‍കിയതിനെ വിമര്‍ശിച്ച് സി പി ഐ ദേശീയ എക്സിക്യൂട്ടീവ്. ബാബരി മസ്ജിദ് പൊളിച്ചത് ഹീനമായ കുറ്റകൃത്യമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചതാണ്. അത്തരമൊരാള്‍ക്കു രാജ്യത്തെ പരമോന്നത ബഹുമതി നല്‍കാന്‍ പാടില്ലെന്നു ദശീയ എക്സിക്യൂട്ടീവ് ചൂണ്ടിക്കാട്ടി.

എന്ത് വില കൊടുത്തും ബി ജെ പി അധികാരത്തില്‍ വരുന്നതിനെ ചെറുത്ത് തോല്‍പ്പിക്കുമെന്നും ഇന്ത്യ സഖ്യത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും സി പി ഐ വ്യക്തമാക്കി. ബി ആര്‍ അംബേദ്കറുടെ നേതൃത്വത്തില്‍ നിര്‍മിച്ച രാജ്യത്തിന്റെ ഭരണഘടനയെ ഇല്ലാതാക്കാനാണു സംഘപരിവാര്‍ ശ്രമമെന്നും സി പി ഐ ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞു.
ഇന്ത്യ മുന്നണിയുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സീറ്റുകളുടെ കാര്യം തീരുമാനിക്കും. തമിഴ്നാട്ടില്‍ ഡി എം കെ യുമായി ചര്‍ച്ചകള്‍ തുടങ്ങിയതായും ഡി രാജ പറഞ്ഞു. ഡി രാജ യുടെ നേതൃത്വത്തില്‍ സീറ്റ് ചര്‍ച്ചകള്‍ക്ക് സി പി ഐ ദേശീയ എക്സിക്യൂട്ടീവ് മൂന്നംഗ സമിതിയെ തിരഞ്ഞെടുത്തു.

 

Latest