Kuwait
ഹിജ്റ വർഷാരംഭം: കുവൈത്തിൽ 26ന് പൊതു അവധി
സ്വകാര്യ സ്വഭാവമുള്ള ഏജൻസികൾക്കും സ്ഥാപനങ്ങൾക്കുമുള്ള അവധി ദിവസങ്ങൾ യോഗ്യതയുള്ള അധികാരികൾ പ്രഖ്യാപിക്കും

കുവൈത്ത് സിറ്റി | കുവൈത്തിൽ 1447ലെ ഹിജ്റ വർഷാരംഭത്തോടനുബന്ധിച്ച് ജൂൺ 26 വ്യാഴാഴ്ച എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതു സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു. സർക്കുലർ പ്രകാരം 2025 ജൂൺ 29 ഞായറാഴ്ച ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിക്കും.
പൊതു താത്പര്യം കണക്കിലെടുത്ത് സ്വകാര്യ സ്വഭാവമുള്ള ഏജൻസികൾക്കും സ്ഥാപനങ്ങൾക്കുമുള്ള അവധി ദിവസങ്ങൾ യോഗ്യതയുള്ള അധികാരികൾ പ്രഖ്യാപിക്കുമെന്ന് സർക്കുലർ വ്യക്തമാക്കുന്നു.
---- facebook comment plugin here -----