Uae
ബീറ്റ് ദി ഹീറ്റ് ക്യാമ്പയിന് തുടക്കമായി
ചൂടുകാല രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ ആരോഗ്യ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

അബൂദബി | ചൂട് കാലാവസ്ഥയിൽ പുറംതൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യം വെച്ച് അഹല്യ മെഡിക്കൽ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ക്യാമ്പയിൻ ബീറ്റ് ദി ഹീറ്റിന് തുടക്കം കുറിച്ചു. ചൂടുകാല രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ ആരോഗ്യ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. അഹല്യ ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ അബൂദബി മുനിസിപ്പാലിറ്റി പ്രതിനിധി ഹുമൈദ് അബ്ദുല്ല അൽ മർസൂഖി, അബൂദബി പോലീസ് പ്രതിനിധികളായ ശാഫി അൽ ഹാജിരി, അലി അൽ മൻസൂരി, എമിറേറ്റ്സ് റെഡ് ക്രെസന്റ് പ്രതിനിധികളായ എസ്വ അൽ കെത്വാരി, അബു അലൂല തൗഫീഖ് എന്നിവർ പങ്കെടുത്തു.
അബുദബിയിലെ വിവിധ കമ്പനികളിൽ നിന്നുള്ള അമ്പതോളം ആരോഗ്യ സുരക്ഷാ ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചു. അഹല്യ ഹോസ്പിറ്റൽ സി ഇ ഒ. ഡോ. വിനോദ് തമ്പി ക്ലാസെടുത്തു. അഹല്യ ഹോസ്പിറ്റൽ അബൂദബി മെഡിക്കൽ ഡയറക്ടർ ഡോക്ടർ സംഗീത ശർമ, അഹല്യ ഗ്രൂപ്പ് സീനിയർ ഓപ്പറേഷൻസ് മാനേജർ സൂരജ് പ്രഭാകരൻ, അഡ്മിൻ മാനേജർ ഉമേഷ് ചന്ദ്രൻ, ബിസിനസ് ഡെവലപ്മെൻറ് മാനേജർ ഹരിപ്രസാദ് എന്നിവർ സംസാരിച്ചു.