mallikarjun kharge
ബജ്രംഗ് ദളിനെ ഭീകര സംഘടനകളുമായി താരതമ്യം ചെയ്തു; നൂറുകോടി ആവശ്യപ്പെട്ടു മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് നോട്ടീസ്
പഞ്ചാബ് കോടതിയാണ് നോട്ടീസ് നല്‍കിയത്.

ന്യൂഡല്‍ഹി | ബജ്രംഗ് ദളിനെ ഭീകര സംഘടനകളുമായി താരതമ്യം ചെയ്തതിന്റെ പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് നോട്ടീസ്. ഹിദേശ് ഭരദ്വാജ് എന്ന ഹിന്ദു സംഘടനാ പ്രവര്ത്തകന് നൽകിയ പരാതിയിൽ പഞ്ചാബ് കോടതിയാണ് നോട്ടീസ് നല്‍കിയത്.
കര്‍ണാടകയിലെ പ്രകടനപത്രികയിലെ പരാമര്‍ശമാണ് പരാതിക്ക് ആധാരം. ബജറംഗ്ദളിനെ ഭീകര സംഘടനയുമായി താരതമ്യം ചെയ്തെന്നും നൂറ് കോടി രൂപ മാനനഷ്ടം വേണമെന്നുമാണ് പരാതിയിലെ ആവശ്യം. പ്രകടനപത്രികയില്‍ 10ാം പേജിലാണ് ബജറംഗ്ദളിനെ ഭീകര സംഘടനയുമായി താരതമ്യം ചെയ്തിരിക്കുന്നതെന്നാണ് പരാതി.
കേസ് പരിഗണിച്ച കോടതി ജൂലൈ 10 ന് ഹാജരാകമണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയക്കുകയായിരുന്നു.
---- facebook comment plugin here -----