Connect with us

Kozhikode

ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളനം; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ കരുവന്‍തിരുത്തി ഉദ്ഘാടനം ചെയ്തു. നോളജ് സിറ്റി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അഡ്വ. തന്‍വീര്‍ ഉമര്‍ അധ്യക്ഷത വഹിച്ചു.

Published

|

Last Updated

നോളജ് സിറ്റി  | റമസാന്‍ 17-ാം രാവില്‍ മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടക്കുന്ന ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളനത്തിനായി രൂപവത്കരിച്ച സ്വാഗതസംഘത്തിന്റെ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.

25,000ത്തില്‍ പരം വിശ്വാസികള്‍ സംബന്ധിക്കുന്ന ഗ്രാന്‍ഡ് ഇഫ്താറിന്റെയും ആത്മീയ സമ്മേളനത്തിന്റെയും ആയിരങ്ങളെത്തുന്ന ഡെയ്ലി ഇഫ്താറിന്റെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ഓഫീസ് തുറന്നിരിക്കുന്നത്.

സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ കരുവന്‍തിരുത്തി ഉദ്ഘാടനം ചെയ്തു. നോളജ് സിറ്റി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അഡ്വ. തന്‍വീര്‍ ഉമര്‍ അധ്യക്ഷത വഹിച്ചു. ഓപറേഷന്‍ മാനേജര്‍ യൂസുഫ് നൂറാനി, പ്രൊജക്ട്സ് ആന്‍ഡ് സ്‌കില്‍സ് മാനേജര്‍ ഡോ. സയ്യിദ് നിസാം റഹ്മാന്‍, അബ്ദുല്ല മാതോലം, മുഹമ്മദ് നൂറാനി വള്ളിത്തോട് സംബന്ധിച്ചു.

ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളന സ്വാഗതസംഘം ഓഫീസ് സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ കരുവന്‍തിരുത്തി ഉദ്ഘാടനം ചെയ്യുന്നു.

 

---- facebook comment plugin here -----

Latest