Connect with us

Kerala

അയ്യപ്പ സംഗമം: യാത്രാച്ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കരുത്; ദേവസ്വം ബോര്‍ഡ് ഉത്തരവ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി

യാത്രാച്ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കരുത്. ക്ഷേത്ര ഫണ്ടില്‍ നിന്ന് എന്തിന് പണം നല്‍കണമെന്നും എന്തിന് ഇത്തരമൊരു ഉത്തരവ് ഇറക്കിയെന്നും കോടതി

Published

|

Last Updated

കൊച്ചി | ആഗോള അയ്യപ്പ സംഗമത്തിന് ക്ഷേത്ര ഫണ്ടില്‍ നിന്ന് പണം നല്‍കാന്‍ തീരുമാനിച്ചതില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി. ദേവസ്വം ബോര്‍ഡ് ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.

യാത്രാച്ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ക്ഷേത്ര ഫണ്ടില്‍ നിന്ന് എന്തിന് പണം നല്‍കണമെന്നും എന്തിന് ഇത്തരമൊരു ഉത്തരവ് ഇറക്കിയെന്നും കോടതി ചോദിച്ചു.

ഹരജി അടുത്താഴ്ച വീണ്ടും പരിഗണിക്കും.