Kozhikode
ഉള്ളിയേരി ഗ്രാമശ്രീ ഗ്രന്ഥാലയം ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ഉള്ളിയേരി ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ സഹകരണത്തോടെ നടന്ന ക്യാമ്പിൽ നൂറോളം പേർ ചികിത്സ തേടി.

ഉള്ളിയേരി | ഉള്ളിയേരി സൗത്ത് ഗ്രാമശ്രീ ഗ്രന്ഥാലയം വയോജന വേദി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഉള്ളിയേരി ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ സഹകരണത്തോടെ നടന്ന ക്യാമ്പിൽ നൂറോളം പേർ ചികിത്സ തേടി. മെഡിക്കൽ ഓഫീസർ ഡോ. വി സജിത്ത്, ഫാർമസിസ്റ്റ് എം സി സുവർണ,സ്റ്റാഫ് ഐ രാജീവൻ എന്നിവർ ക്യാമ്പിൽ സേവനം ചെയ്തു. രോഗികൾക്ക് മരുന്ന് സൗജന്യമായി നൽകി.
ബോധവൽക്കരണ ക്ലാസ്സിൽ ഡോ. വി സജിത്ത് പ്രഭാഷണം നടത്തി. വയോജന വേദി കൺവീനർ എം വേലായുധൻ അധ്യക്ഷത വഹിച്ചു. വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാജ്ഞലി അർപ്പിച്ചുകൊണ്ടാണ് ക്യാമ്പ് ആരംഭിച്ചത്. ലൈബ്രറി പ്രസിഡന്റ് കെ അബ്ദുൾ ബഷീർ അനുശോചന പ്രമേയം അവതരിപ്പിച്ചു.
വസന്തം വേലായുധൻ, കെ രാജീവൻ, ഇ കെ പ്രബിൻ, പി വി ശ്രീജിത്ത്, എം ബിജുശങ്കർ, വി ഉണ്ണികൃഷ്ണൻ,കെ എം ശ്രീനിവാസൻ,ലൈബ്രേറിയൻ ഷംന ബിനീഷ്, ദിവ്യ ശ്രീജിത്ത്, കെ എം ശിവകാമി എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്തവർക്ക് കഞ്ഞിയും പയറും നൽകിയിരുന്നു. ഇ എം പ്രശാന്തൻ സ്വാഗതവും ടി എം ഗംഗാധരൻ നന്ദിയും പറഞ്ഞു.