Connect with us

Ongoing News

ആക്‌സില്‍ ഒടിഞ്ഞു; നിയന്ത്രണം വിട്ട കെ എസ് ആര്‍ ടി സി ബസ് പാഞ്ഞുകയറി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

നെടുമ്പ്രം വിജയവിലാസം വീട്ടില്‍ കാര്‍ത്തിക് സായ് (14), നെടുമ്പ്രം മാലിപറമ്പില്‍ വീട്ടില്‍ ആശിഷ് ശിഖ (14), നെടുമ്പ്രം കുറ്റൂര്‍ വീട്ടില്‍ ദേവജിത്ത് സന്തോഷ് (15) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

Published

|

Last Updated

തിരുവല്ല | ആക്സില്‍ ഒടിഞ്ഞതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കെ എസ് ആര്‍ ടി സി ബസ് പാഞ്ഞു കയറി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. നെടുമ്പ്രം വിജയവിലാസം വീട്ടില്‍ കാര്‍ത്തിക് സായ് (14), നെടുമ്പ്രം മാലിപറമ്പില്‍ വീട്ടില്‍ ആശിഷ് ശിഖ (14), നെടുമ്പ്രം കുറ്റൂര്‍ വീട്ടില്‍ ദേവജിത്ത് സന്തോഷ് (15) എന്നിവര്‍ക്കാണ് പരുക്കേറ്റത്. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയില്‍ നെടുമ്പ്രം ചന്തയ്ക്ക് സമീപം ഇന്ന് രാവിലെ ഒമ്പതോടെയായിരുന്നു അപകടം.

ചേര്‍ത്തല ഡിപ്പോയില്‍ നിന്നും തിരുവല്ലയിലേക്ക് വന്ന കെ എസ് ആര്‍ ടി സി സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.

പരുക്കേറ്റ മൂന്ന് വിദ്യാര്‍ഥികളെയും തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് പരുക്കേറ്റ കാര്‍ത്തിക്കിന്റെ നില ഗുരുതരമാണ്.