australian open badminton
ആസ്‌ത്രേലിയന്‍ ഓപണ്‍ ബാഡ്മിന്റണ്‍; ഫൈനലില്‍ പ്രണോയിക്ക് നിരാശ
ചൈനയുടെ വെംഗ് ഹോംഗ് യാംഗ് ആണ് വിജയിച്ചത്.

മെല്‍ബണ്‍ | ആസ്‌ത്രേലിയന്‍ ഓപണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയ് പരാജയപ്പെട്ടു. ചൈനയുടെ വെംഗ് ഹോംഗ് യാംഗ് ആണ് വിജയിച്ചത്. മൂന്ന് സെറ്റുകളാണ് മത്സരം നീണ്ടുനിന്നത്. സ്‌കോര്‍ 21-9, 21- 23, 22- 20.
രണ്ടാം ഗെയിമില്‍ പ്രണോയ് ആണ് വിജയിച്ചത്. മൂന്നാം ഗെയിം പ്രണോയിക്ക് അനുകൂലമായെങ്കിലും ചൈനീസ് താരം ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. 14- 19 എന്ന സ്‌കോറില്‍ നിന്നാണ് മൂന്നാം സെറ്റ് ചൈന തിരിച്ചുപിടിച്ചത്.
---- facebook comment plugin here -----