Connect with us

Ongoing News

സയ്യിദ് ത്വഹിറുല്‍ അഹ്ദല്‍ ഏഴാമത് അവാര്‍ഡ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിക്ക് സമ്മാനിച്ചു

പുത്തിഗെ മുഹിമ്മാത്തില്‍ ത്വാഹിര്‍ തങ്ങള്‍ ഇരുപതാം ഉറൂസ് ഭാഗമായി നടന്ന അഹലിയ്യ ആത്മീയ സമ്മേളനത്തില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ പ്രശസ്തി പത്രവും മര്‍ക്കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉപഹാരവും നല്‍കി

Published

|

Last Updated

പുത്തിഗെ | മാലിക് ദീനാര്‍ കള്‍ച്ചറല്‍ ഫോറം നല്‍കുന്ന ഏഴാമത് സയ്യിദ് ത്വഹിറുല്‍ അഹ്ദല്‍ അവാര്‍ഡ് കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയും സുന്നി പ്രസ്ഥാനത്തിന്റെ  സമുന്നത സാരഥിയുമായ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിക്ക് സമ്മാനിച്ചു. പുത്തിഗെ മുഹിമ്മാത്തില്‍ ത്വാഹിര്‍ തങ്ങള്‍ ഇരുപതാം ഉറൂസ് ഭാഗമായി നടന്ന അഹലിയ്യ ആത്മീയ സമ്മേളനത്തില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ പ്രശസ്തി പത്രവും മര്‍ക്കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉപഹാരവും നല്‍കി. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളും ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസിയും ചേര്‍ന്ന് ഷാളണിയിച്ചു. മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.

മാലിക്ദീനാര്‍ കള്‍ച്ചറല്‍ ഫോറം ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് സഅദി ഉര്‍മി ആമുഖ പ്രഭാഷണം നടത്തി. വി പി എം ഫൈസി വില്യപ്പള്ളി, കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, മുഹമ്മദ് ഫാസില്‍ റസ്വി കാവല്‍കട്ട, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, ഹകീം കുന്നില്‍, സലാം ദേളി, വി പി അബ്ദുല്‍ ഖാദിര്‍, സയ്യിദ് ഇബ്‌റാഹിം ഹാദി ചൂരി, സയ്യിദ് ഹബീബ് അഹ്ദല്‍ , സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ , സി കെ റാഷിദ് ബുഖാരി, സയ്യിദ് യു പി എസ് തങ്ങള്‍ അര്‍ളടുക്ക, മൊയ്തു സഅദി ചേരൂര്‍, എ കെ എം അഷ്‌റഫ് എം എല്‍ എ, കരീം ഹാജി ചാലിയം, സി എന്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, ബഷീര്‍ പുളിക്കൂര്‍, വൈ എം അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, ഹാജി അമീറലി ചൂരി, സുലൈമാന്‍ കരിവെള്ളൂര്‍, ഹംസ സഖാഫി ബണ്ട്വാള്‍,സിദ്ദീഖ് മോണ്ടുഗോളി,അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ ഖാദര്‍ സഅദി ചുള്ളിക്കാനം തുടങ്ങിയവര്‍ സംസാരിച്ചു. മുഹിമ്മാത്ത് സെക്രട്ടറി സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍ സ്വാഗതം പാറഞ്ഞു. ഫോറം ഭാരവാഹികളായ ഇര്‍ഫാദ് മായിപ്പാടി, ശിഹാബ് ഉര്‍മി തുടങ്ങിയര്‍ നേതൃത്വം നല്‍കി.

വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയായ മാലിക് ദീനാര്‍ കള്‍ച്ചറല്‍ ഫോറം മത- വിദ്യാഭ്യാസ- സാംസ്‌കാരിക മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ചവര്‍ക്ക് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ പേരില്‍ നല്‍കി വരുന്ന ഈ വര്‍ഷത്തെ അവാര്‍ഡിന് തിരഞ്ഞെടുത്ത പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി 1986 മുതല്‍ എസ് എസ് എഫ്, എസ് വൈ എസ് സംഘടനകളുടെ യൂനിറ്റ് മുതല്‍ സംസ്ഥാന ഘടകം വരെ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി, സഅദിയ്യ ക്യാബിനറ്റ് അംഗം, മുഹിമ്മാത്ത് ഉപാധ്യക്ഷന്‍, മള്ഹര്‍, താജുല്‍ ഉലമ എജ്യൂക്കേഷന്‍ സെന്റര്‍ എട്ടിക്കുളം, മഞ്ഞംപാറ മജ്ലിസ്, കല്ലകട്ട മജ്മഅ്, മദനീസ് അസോസിയേഷന്‍ ഭാരവാഹി തുടങ്ങിയ പദവികള്‍ അലങ്കരിക്കുന്നു. മുഹിമ്മാത്തിന്റെ തുടക്കം മുതല്‍ ത്വാഹിര്‍ തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം ജില്ലയിലെ സയ്യിദുമാരുമായും പണ്ഡിതരുമായും അടുത്ത ബന്ധം പുലര്‍ത്തുന്നു. രാഷ്ട്രീയ- സാംസ്‌കാരിക രംഗത്തുള്ളവരുമായും ഏറെ അടുപ്പം സൂക്ഷിക്കുന്ന പള്ളങ്കോട് ജില്ലയിലെ സുന്നി പ്രസ്ഥാനത്തിന്റെ മുഖമായി അറിയപ്പെടുന്നു.

 

പടം…. മാലിക് ദീനാര്‍ കള്‍ച്ചറല്‍ ഫോറം നല്‍കുന്ന ഏഴാമത് സയ്യിദ് ത്വഹിറുല്‍ അഹ്ദല്‍ അവാര്‍ഡ് കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയും സുന്നി പ്രസ്ഥാനത്തിന്റെ സമുന്നത സാരഥിയുമായ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിക്ക് സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ നല്‍കുന്നു

 

Latest