Connect with us

Kerala

കേരളത്തിൽ എൽ ഡി എഫിന് ഭരണത്തുടർച്ച ഉറപ്പ്; 74-80നും ഇടയിൽ സീറ്റ് നേടും- കെ കെ ശൈലജ

രാഷ്ട്രീയമായി ചിന്തിക്കുന്ന ഒരാള്‍ക്ക് എല്‍ ഡി എഫിന് മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കൂ- കെ കെ ശൈലജ

Published

|

Last Updated

കണ്ണൂര്‍| കേരളത്തിലും പേരാവൂര്‍ മണ്ഡലത്തിലും എല്‍ ഡി എഫ് മികച്ച വിജയം നേടുമെന്ന് സി പി ഐ എം കേന്ദ്രകമ്മിറ്റി അംഗവും സ്ഥാനാര്‍ത്ഥിയുമായ കെ കെ ശൈലജ. സംസ്ഥാനത്ത് 75 മുതല്‍ 80 സീറ്റുകള്‍ വരെ നേടി എല്‍ ഡി എഫ് അധികാരം നിലനിര്‍ത്തുമെന്ന് ശൈലജ പറഞ്ഞു. പേരാവൂരില്‍ മൂവായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് കണക്കുകൂട്ടല്‍ എന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പദ്ധതികളും ജനങ്ങള്‍ക്കിടയിലുണ്ട്. രാഷ്ട്രീയമായി ചിന്തിക്കുന്ന ഒരാള്‍ക്ക് എല്‍ ഡി എഫിന് മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കൂ. മാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങളെ പൂര്‍ണ്ണമായി വിശ്വസിക്കാനാവില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണ മട്ടന്നൂര്‍ മണ്ഡലത്തില്‍ താന്‍ തോല്‍ക്കുമെന്ന് പ്രവചിച്ച മാധ്യമങ്ങളുണ്ടായിരുന്നു, എന്നാല്‍ 60,000 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് അന്ന് വിജയിച്ചത്.

പേരാവൂര്‍ പിടിച്ചെടുക്കണമെന്നായിരുന്നു പാര്‍ട്ടി എന്നോട് ആവശ്യപ്പെട്ടത്. തന്നെ ഒതുക്കാനാണ് ഇവിടെ മത്സരിപ്പിച്ചതെന്ന പ്രചാരണങ്ങള്‍ തെറ്റാണെന്നും അവര്‍ വ്യക്തമാക്കി. ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ അത് അംഗീകരിക്കുക മാത്രമാണ് ചെയ്തത്.

മത്സര രംഗത്ത് ഇറങ്ങിയതിനു ശേഷം വലിയ പോസിറ്റീവ് ആയിട്ടുള്ള അനുഭവമാണ് ഉണ്ടായിരുന്നത്. സന്തോഷകരവും ആവേശകരവുമായ ഒരു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. അപ്പോള്‍ അതിന്റെ ഫലം വളരെ പോസിറ്റീവ് ആയിരിക്കുമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

Content Highlights:
CPI(M) Central Committee member and candidate KK Shailaja stated that the LDF is poised for a strong victory in Kerala, potentially securing 75 to 80 seats. She predicted a win in the Peravoor constituency with a majority of over 3,000 votes, dismissing exit poll skepticism based on her past electoral successes. Shailaja emphasized that her candidacy in a tough seat was a party directive to ensure victory rather than an attempt to sideline her.

Latest