Connect with us

Kuwait

സര്‍ക്കാര്‍ കാര്യാലയങ്ങളും വിദ്യാലയങ്ങളും ഇന്ന് മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും; രണ്ട് മാസത്തെ ഇടവേളക്കു ശേഷം കുവൈത്ത് സാധാരണ നിലയിലേക്ക്

സ്ഥാപനങ്ങള്‍ തുറക്കുന്നത് മുന്‍നിര്‍ത്തി വിപുലമായ സുരക്ഷാ മുന്നൊരുക്കങ്ങളാണ് ആഭ്യന്തര മന്ത്രാലയം നടത്തിയിട്ടുള്ളത്.

Published

|

Last Updated

കുവൈത്ത് സിറ്റി | കഴിഞ്ഞ ഫെബ്രുവരി 28 ന് പശ്ചിമേഷ്യന്‍ മേഖലയില്‍ സംഘര്‍ഷം ആരംഭിച്ചതോടെ ഓണ്‍ലൈനിലേക്ക് മാറിയ കുവൈത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുതല്‍ വീണ്ടും സാധാരണ നിലയിലേക്ക്. സര്‍ക്കാര്‍ കാര്യാലയങ്ങളും വിദ്യാലയങ്ങളും ഇന്ന് മുതല്‍ പൂര്‍ണമായി പ്രവര്‍ത്തനം പുനരാരംഭിക്കും.

സ്ഥാപനങ്ങള്‍ തുറക്കുന്നത് മുന്‍നിര്‍ത്തി വിപുലമായ സുരക്ഷാ മുന്നൊരുക്കങ്ങളാണ് ആഭ്യന്തര മന്ത്രാലയം നടത്തിയിട്ടുള്ളത്. തിരക്കേറിയ റോഡുകളിലും വിദ്യാലയ പരിസരങ്ങളിലും ഗതാഗത വകുപ്പ് കൂടുതല്‍ സുരക്ഷാസേനയെ വിന്യസിക്കും. അതോടൊപ്പം ആഭ്യന്തര മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍, രക്ഷാകര്‍ത്താക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഒരു സംയുക്ത നിയമ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.

സുരക്ഷിതമായ പഠനാന്തരീക്ഷം സൃഷ്ടിക്കുകയും വിദ്യാര്‍ഥികള്‍ക്കിടയില്‍ നിയമാവബോധം സൃഷ്ടിക്കുകയും ലക്ഷ്യമിട്ടാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.

 

---- facebook comment plugin here -----

Latest