Ongoing News
വിജയകരമായ വേര്‍പിരിയല്‍ ശസ്ത്രക്രിയക്കു ശേഷം ഫിലിപ്പിനോ സംയോജിത ഇരട്ടകളായ ഒലീവിയയും ജിയാന മാനുവലും സുഖം പ്രാപിക്കുന്നു
1990ല്‍ സ്ഥാപിതമായ സഊദി കണ്‍ജോയിന്‍ഡ് ട്വിന്‍സ് പ്രോഗ്രാം വഴി 27 രാജ്യങ്ങളില്‍ നിന്നുള്ള 70 വേര്‍പിരിയല്‍ ശസ്ത്രക്രിയകളാണ് ഇതുവരെ നടത്തിയത്.
റിയാദ് | വിജയകരമായ വേര്‍പിരിയലിനു ശേഷം ഫിലിപ്പിനോ സംയോജിത ഇരട്ടകളായ ഒലീവിയയും ജിയാന മാനുവലും സുഖം പ്രാപിച്ചു വരുന്നു. സഊദി റോയല്‍ കോര്‍ട്ടിലെ ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ (കെ എസ് റിലീഫ്) സൂപ്പര്‍വൈസര്‍ ജനറലും സഊദി സംയോജിത ഇരട്ടകള്‍ പ്രോഗ്രാമിന്റെ മെഡിക്കല്‍ ആന്‍ഡ് സര്‍ജിക്കല്‍ ടീം മേധാവിയുമായ ഡോ. അബ്ദുല്ല അല്‍-റബീഹയാണ് ഇക്കാര്യം അറിയിച്ചത്.
റിയാദിലെ നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയുടെ കീഴിലുള്ള കിംഗ് അബ്ദുല്ല സ്‌പെഷ്യലിസ്റ്റ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഡോ. അല്‍-റബീഹയുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കല്‍ സംഘം ശസ്ത്രക്രിയ നടത്തിയത്. ‘ഓംഫലോപാഗസ്’ എന്ന പേരില്‍ അറിയപ്പെടുന്ന, നെഞ്ചില്‍ നിന്ന് വയറിലേക്ക് ഒട്ടിപ്പിടിച്ച നിലയിലായിരുന്ന ഫിലിപ്പിനോ ഇരട്ടകളാണ് ഒലീവിയ, ജിയാന മാനുവലും.
1990ല്‍ സ്ഥാപിതമായ സഊദി കണ്‍ജോയിന്‍ഡ് ട്വിന്‍സ് പ്രോഗ്രാം വഴി 27 രാജ്യങ്ങളില്‍ നിന്നുള്ള 70 വേര്‍പിരിയല്‍ ശസ്ത്രക്രിയകളാണ് ഇതുവരെ നടത്തിയത്.


