Kerala
ഗുണ്ടല്‍പേട്ടിന് സമീപം വാഹനാപകടം; രണ്ട് കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു
ഏഴംഗ സംഘം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ഊട്ടിയിലേക്ക് വിനോദയാത്ര പോയവരാണ് അപകടത്തില്‍ പെട്ടത്.
ബെംഗളൂരു | കര്‍ണാടകയില്‍ ഗുണ്ടല്‍പേട്ടിന് സമീപത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശികളായ മുനീര്‍, മുനീറ എന്നിവരാണ് മരിച്ചത്.
ഏഴംഗ സംഘം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ഊട്ടിയിലേക്ക് വിനോദയാത്ര പോയവരാണ് അപകടത്തില്‍ പെട്ടത്.
അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഒരു കുട്ടിയുടെ നില ഗുരുതരമാണ്.