Kerala
കഴക്കൂട്ടത്തെ ബി ജെ പി വളര്‍ച്ച ആശങ്കയുണ്ടാക്കുന്നത്: കടകംപള്ളി
പാര്‍ലിമെന്റ്, തദ്ദേശഭരണ തിരഞ്ഞെടുപ്പുകളില്‍ അങ്ങനെ ഉണ്ടായിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ചിത്രം മാറിയിരുന്നു.
തിരുവനന്തപുരം | കഴക്കൂട്ടത്തെ ബി ജെ പി വളര്‍ച്ച ആശങ്കയുണ്ടാക്കുന്നതാണെന്ന് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പാര്‍ലിമെന്റ്, തദ്ദേശഭരണ തിരഞ്ഞെടുപ്പുകളില്‍ അങ്ങനെ ഉണ്ടായിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ചിത്രം മാറിയിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒട്ടും ബാധിച്ചിട്ടില്ലെന്ന് പറയുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. സ്വര്‍ണക്കൊള്ളയുടെ ധാര്‍മിക ഉത്തരവാദിത്തം അന്നത്തെ മന്ത്രിയായതിനാല്‍ തന്നില്‍ ചാര്‍ത്താം. എന്നാല്‍, യഥാര്‍ഥ കൊള്ളക്കാരന്‍ തന്ത്രിയാണെന്നും അദ്ദേഹം പ്രതികരിച്ചു.
കഴക്കൂട്ടത്ത് തന്റെ വിജയം ഉറപ്പാണെന്ന് സുരേന്ദ്രന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.
---- facebook comment plugin here -----



