Kerala
മലപ്പുറത്ത് കുടുംബ കോടതി പരിസരത്ത് യുവതിയെ ചുട്ടുകൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍
വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതിയില്‍ എത്തിയപ്പോഴാണ് വധശ്രമം.

മലപ്പുറം | മലപ്പുറത്ത് കോടതി പരിസരത്ത് ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. മലപ്പുറം കുടുംബ കോടതി പരിസരത്താണ് സംഭവം. മേലറ്റൂര്‍ സ്വദേശി റൂബീനയെ(37)ആണ് ഭര്‍ത്താവ് മന്‍സൂര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതക ശ്രമത്തിന് കാരണമെന്നാണ് അറിയുന്നത്. മന്‍സൂര്‍ അലിക്കെതിരെ പോലീസ് കേസെടുത്തു. വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതിയില്‍ എത്തിയപ്പോഴാണ് വധശ്രമം.
---- facebook comment plugin here -----