Kerala
എസ് എന്‍ ഡി പിയെ ബിജെപിയിലെത്തിക്കാന്‍ ശ്രമം; റിക്രൂട്ട്‌മെന്റ് ബി ഡി ജെ എസ് വഴി : എംവി ഗോവിന്ദന്‍
ലീഗ് പ്രവര്‍ത്തകരെ നയിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ ആശയമാണ്. ഇതു ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

തിരുവനന്തപുരം | എസ്എന്‍ഡിപി ഉള്‍പ്പടെയുള്ള വര്‍ഗീയ കക്ഷികളെ കൂടെക്കൂട്ടിയതുകൊണ്ടാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തിന് കാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ലീഗ് പ്രവര്‍ത്തകരെ നയിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ ആശയമാണ്. ഇതു ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
എസ്എന്‍ഡിപിയെ ബിജെപിയിലേക്ക് കെട്ടാന്‍ ശ്രമം നടക്കുകയാണ്. ബിഡിജെഎസ് വഴിയാണ് റിക്രൂട്ട്മെന്റ് എസ്എന്‍ഡിപിയില്‍നിന്ന് ബിജെപിയിലേക്ക് കുത്തൊഴുക്കാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.ആദ്യമായി കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നത് കോണ്‍ഗ്രസിന്റെ ചെലവിലാണ്. ഇതു തന്നെയാണ് തൃശൂരും നടന്നത്. ക്രൈസ്തവ വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലെ കോണ്‍ഗ്രസ് വോട്ട് ബിജെപിക്ക് പോയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ന്യൂനപക്ഷ സംരക്ഷണമാണ് ഇടതുപക്ഷ അജണ്ട. ഇതിനെ പ്രീണനമെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടന്നു. ഇത് കേരളത്തിലും വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.