Kerala
ഭക്ഷണം നല്‍കാന്‍ വൈകിയത് ചോദ്യം ചെയ്തു; വിനോദസഞ്ചാരിയായ യുവാവിനു നേരെ ആക്രമണം
കൊല്ലം അര്‍ക്കന്നൂര്‍ കാരാളിക്കോണം സ്വദേശി എം ഷംനാദ് (33) ആണ് ആക്രമണത്തിന് ഇരയായത്. തട്ടുകടയില്‍ സുഹൃത്തുമൊത്ത് ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് സംഭവം.
മൂന്നാര്‍| ഓര്‍ഡര്‍ നല്‍കിയ ഭക്ഷണം വൈകിയതിനെ ചോദ്യം ചെയ്ത വിനോദസഞ്ചാരിക്ക് നേരെ ആക്രമണം. കൊല്ലം അര്‍ക്കന്നൂര്‍ കാരാളിക്കോണം സ്വദേശി എം ഷംനാദ് (33) ആണ് ആക്രമണത്തിന് ഇരയായത്.
കഴിഞ്ഞ ദിവസം ഇടുക്കി മൂന്നാറിലെ പോസ്റ്റ് ഓഫീസ് കവലയിലുള്ള തട്ടുകടയില്‍ സുഹൃത്തുമൊത്ത് ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ഷംനാദിന് മര്‍ദനമേറ്റത്.
ആദ്യമെത്തിയ തനിക്കും സുഹൃത്തിനും ഭക്ഷണം നല്‍കുന്നതിന് മുമ്പ് പിന്നീട് വന്നവര്‍ക്ക് ഭക്ഷണം നല്‍കിയതിനെ യുവാവ് ചോദ്യം ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്ന് തട്ടുകടക്കാരനുമായി വാക്കുതര്‍ക്കം ഉണ്ടായി.
തുടര്‍ന്ന് കടക്കാരന്‍ യുവാവിനെ ഇരുമ്പുചട്ടുകം ഉപയോഗിച്ച് തലയിലും മുഖത്തും അടിച്ചു പരുക്കേല്‍പ്പിച്ചെന്നാണ പരാതി. പരുക്കേറ്റ ഷംസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തു.



