Connect with us

niyamasabha

നിയമസഭാ സമ്മേളനം ഏഴിനു തുടങ്ങും

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആദ്യ ദിവസമായ ഏഴിനു ചരമോപചാരമര്‍പ്പിച്ച് പിരിയും

Published

|

Last Updated

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ആഗസ്റ്റ് ഏഴിനു തുടങ്ങുമെന്നു സ്പീക്കര്‍ എ എന്‍ ഷംസീര്‍ അറിയിച്ചു.

എഴു മുതല്‍ 24 വരെയാണ് സമ്മേളനം. ഓണാവധിക്ക് മുമ്പ് പിരിയാനാണ് ധാരണ.നിയമനിര്‍മ്മാണമാണ് സമ്മേളനത്തിന്റെ മുഖ്യ അജന്‍ഡ. ആകെ 12 ദിവസം സഭ സമ്മേളിക്കും. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആദ്യ ദിവസമായ ഏഴിനു ചരമോപചാരമര്‍പ്പിച്ച് പിരിയും. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം പ്രമാണിച്ച് അവധിയായിരിക്കും.

പത്തു നിയമ നിര്‍മാണങ്ങള്‍ സഭാ സമ്മേളനത്തില്‍ പാസാക്കും. കോരള ലജിസേച്ചര്‍ പുസ്തകോത്സവം രണ്ടാം പതിപ്പ് വിപുലമായി നടത്തുമെന്നും അദ്ദേഹം അറിയിച്ചു. അന്താരാഷ്ട്ര തലത്തിലെ പ്രശസ്തര്‍ പങ്കെടുക്കും. പ്രസാദകര്‍ക്കും പൊതുജനങ്ങള്‍ക്കും ഉപകാരപ്പെടുന്ന രീതിയിലായിരിക്കും പരിപാടി സംഘടിപ്പിക്കുക.
സഭാ ടി വി സംപ്രേഷണത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധവും കാണിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് കത്തു നല്‍കിയിട്ടുണ്ടെന്നും ഈ കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest