Connect with us

niyamasabha

നിയമസഭ സമ്മേളനം ഇന്ന് അവസാനിക്കും

ആറു ബില്ലുകള്‍ ഇന്ന് പരഗണിക്കും

Published

|

Last Updated

തിരുവനന്തപുരം | നിയമസഭ സമ്മേളനം ഇന്ന് അവസാനിക്കും. പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ നിയമസഭാസമ്മേളനം വെട്ടിച്ചുരുക്കുകയായിരുന്നു.

ആറു ബില്ലുകള്‍ ഇന്ന് സഭ പരഗണിക്കും. ഇന്ന് അവസാനിക്കുന്ന നിയമസഭ സെപ്റ്റംബര്‍ 11 മുതല്‍ നാലു ദിവസം വീണ്ടും ചേരും. ഈ മാസം 24 വരെയാണ് സമ്മേളനം തീരുമാനിച്ചിരുന്നത്. സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയിലെ വോട്ടെടുപ്പ്. പുതുപ്പള്ളിയില്‍ പ്രചാരണത്തിന് എം എല്‍ എമാര്‍ക്കും മന്ത്രിമാര്‍ക്കും പങ്കെടുക്കേണ്ട സാഹചര്യത്തിലാണ് ഭരണപക്ഷവും പ്രതിപക്ഷവും സമ്മേളനം വെട്ടിച്ചുരുക്കാന്‍ ധാരണയിലെത്തിയത്.

 

Latest