niyamasabha vandaism case
നിയമസഭാ കൈയാങ്കളി കേസ്: വിടുതല്‍ ഹരജിയില്‍ വിധി സെപ്തംബര്‍ ആറിന്
കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വേണമെന്ന് രമേശ് ചെന്നിത്തല കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു
തിരുവനന്തപുരം | നിയമസഭാ കൈയാങ്കളി കേസിലെ പ്രതികളുടെ വിടുതല്‍ ഹരജിയില്‍ തിരുവനന്തപുരം സി ജെ എം കോടതി സെപ്തംബര്‍ ആറിന് വിധി പറയും. കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വേണമെന്ന് രമേശ് ചെന്നിത്തല കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ പ്രതികള്‍ നല്‍കിയിട്ടുള്ള വിടുതല്‍ ഹരജികളും രമേശ് ചെന്നിത്തലയുടെ തടസ ഹര്‍ജിയുമാണ് കോടതി ഇന്ന് പരിഗണിച്ചത്.
നേരത്തെ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് തള്ളിയ സുപ്രിംകോടതി, പ്രതികള്‍ വിചാരണ നേരിടണമെന്ന് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് മന്ത്രി ശിവന്‍കുട്ടിയും എല്‍ ഡി എഫ്. നേതാക്കളായ മറ്റ് പ്രതികളും വിടുതല്‍ ഹരജി നല്‍കി. എന്നാല്‍ കേസ് തള്ളരുതെന്നാവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോടതിയെ സമീപിക്കുകയായിരുന്നു





