Connect with us

International

ഏഷ്യന്‍ ഗെയിംസ്; അഞ്ചാം ദിനത്തില്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി ഇന്ത്യ

ആറ് സ്വര്‍ണം, എട്ട് വെള്ളി, പത്ത് വെങ്കലവുമായി ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 24 ആയി

Published

|

Last Updated

ഹാങ്ചൗ |  ഏഷ്യന്‍ ഗെയിംസിന്റെ അഞ്ചാം ദിനത്തില്‍ ആറാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ.വെള്ളി നേട്ടവും ഇന്ത്യയെ തേടിയെത്തി. ഷൂട്ടര്‍മാരാണ് ഇന്ത്യക്ക് ആറാം സ്വര്‍ണം സമ്മാനിച്ചത്. വുഷുവിലാണ് വെള്ളി.

പുരുഷന്‍മാരുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് സുവര്‍ണ നേട്ടം. സരബ്ജോത് സിങ്, ശിവ നര്‍വാല്‍, അര്‍ജുന്‍ സിങ് ചീമ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം നേടിയത്. 1734 പോയിന്റുകള്‍ സ്്‌വന്തമാക്കിയാണ് നേട്ടം. വ്യക്തിഗത വിഭാഗത്തില്‍ സരബ്ജോതും അര്‍ജുനും ഫൈനലിലേക്ക് മുന്നേറി.

വനിതകളുടെ 60 കിലോ വുഷുവില്‍ ഇന്ത്യയുടെ നരോം റോഷിബിന ദേവിയാണ് വെള്ളി സ്വന്തമാക്കിയത്. ഫൈനലില്‍ റോഷിബിന ചൈനയുടെ വു സിയോവെയോടു പരാജയപ്പെട്ടു. 0-2നു താരം ഫൈനലില്‍ തോല്‍വി വഴങ്ങി.ഗെയിംസില്‍ ഇന്ത്യയുടെ ആറാം സ്വര്‍ണമാണിത്. വെള്ളി നേട്ടം എട്ടിലുമെത്തി.ആറ് സ്വര്‍ണം, എട്ട് വെള്ളി, പത്ത് വെങ്കലവുമായി ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 24 ആയി. മെഡല്‍ പട്ടികയില്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ

Latest