Kerala
അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ 63 ലക്ഷം രൂപയുടെ നിക്ഷേപമില്ല; ഇ ഡി വാദം തള്ളി പെരിങ്ങണ്ടൂര്‍ ബേങ്ക്
'തെറ്റായ പ്രചാരണം ബേങ്കിലെ നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നതാണ്.'

തൃശൂര്‍ | കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസിലെ പ്രതി പി ആര്‍ അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ 63 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്ന ഇ ഡിയുടെ വാദം നിഷേധിച്ച് പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബേങ്ക്. അരവിന്ദാക്ഷനോ അമ്മക്കോ ബേങ്കില്‍ ഇത്രയും തുകയുടെ നിക്ഷേപമില്ല.
തെറ്റായ പ്രചാരണം ബേങ്കിലെ നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നതാണ്. വാര്‍ത്താ കുറിപ്പിലാണ് ബേങ്ക് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ പെരിങ്ങണ്ടൂര്‍ ബേങ്കിലുള്ള അക്കൗണ്ടില്‍ 63 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്നായിരുന്നു ഇ ഡി വെളിപ്പെടുത്തല്‍. ഈ അക്കൗണ്ടിന്റെ നോമിനിയായി നല്‍കിയിട്ടുള്ളത് കേസിലെ മുഖ്യ പ്രതി സതീഷ് കുമാറിന്റെ സഹോദരന്‍ ശ്രീജിത്തിന്റെ പേരാണെന്നും ഇ ഡി പറഞ്ഞിരുന്നു.
---- facebook comment plugin here -----