Connect with us

International

യുക്രൈനില്‍ സേനാ പിന്മാറ്റം അനിവാര്യം; എത്രയും പെട്ടെന്ന് സമാധാനം പുലരണം: യു എന്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | യുക്രൈന്റെ നിലവിലെ അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ. യുക്രൈനില്‍ സേനാ പിന്മാറ്റം അനിവാര്യമാണെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി. മേഖലയില്‍ എത്രയും പെട്ടെന്ന് സമാധാനം പുലരണം. റഷ്യ ജനവാസ മേഖലകളില്‍ ആക്രമണം നടത്തിയതിന് തെളിവുണ്ട്. ഇരു രാജ്യങ്ങളും അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കണം.

യുദ്ധം തുടര്‍ന്നാല്‍ യൂറോപ്പ് അനുഭവിക്കേണ്ടി വരിക ദശാബ്ധങ്ങള്‍ക്കു ശേഷമുള്ള വലിയ പ്രതിസന്ധിയായിരിക്കുമെന്നും യു എന്‍ സെക്രട്ടറി ജനറല്‍ വ്യക്തമാക്കി. യുദ്ധം ഒന്നിനും പരിഹാരമല്ല. യുദ്ധം കൊണ്ടുവരിക മരണവും നാശനഷ്ടവും മാത്രമാണെന്നും ഗുട്ടറസ് പറഞ്ഞു.