Kerala
മന്ത്രിയുമായി വാക്ക്തര്‍ക്കം; വട്ടപ്പാറ സി ഐക്ക് സ്ഥലം മാറ്റം
മന്ത്രി ജി ആര്‍ അനിലും സി ഐ ഗിരിലാലും തമ്മിലുണ്ടായ വാക്ക്തര്‍ക്കത്തിന്റെ ഓഡിയോ പുറത്തുവന്നിരുന്നു

തിരുവനന്തപുരം | ഭക്ഷ്യമന്ത്രി ജി ആര്‍ അനിലുമായി വാക്ക്തര്‍ക്കത്തിലേര്‍പ്പെട്ട വട്ടപ്പാറ സി ഐ ഗിരിലാലിന് സ്ഥലംമാറ്റം. ഇത് സംബന്ധിച്ച പരാതി ഉയര്‍ന്ന് നിമിഷങ്ങള്‍ക്കകമാണ് സി ഐയെ അന്വേഷണ വിധേയമായി സ്ഥലം മാറ്റിയത്. വിജിലന്‍സിലേക്കാണ് സി ഐയെ മാറ്റിയത്. ഡി ജി പിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടാണ് നടപടി.
തന്റെ മണ്ഡലത്തിലെ ഒരു സ്ത്രീ നല്‍കിയ പീഡന പരാതിയില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ജി ആര്‍ അനില്‍ സി ഐ ഗിരിലാലിനെ വിളിക്കുകയായിരുന്നു. ന്യായം നോക്കി ഇടപെടാമെന്നായിരുന്നു സി ഐയുടെ മറുപടി. തുടര്‍ന്ന് മന്ത്രിയോട് ഇയാള്‍ തട്ടിക്കയറുന്നതും ഓഡിയോയില്‍ കേള്‍ക്കാം.
ന്യായം നോക്കി ഇടപെടാമെന്ന് പറഞ്ഞത് സി ഐ പറഞ്ഞതോടെ രണ്ടും പേരും തമ്മില്‍ വാക്കേറ്റത്തിലായി. സാറല്ല ആര് വന്ന് പറഞ്ഞാലും ന്യായം നോക്കിയേ ഇടപെടൂവെന്ന് സി ഐ പറഞ്ഞു. പരാതി കേട്ടയുടന്‍ ആളെ തൂക്കിയെടുത്ത് കൊണ്ടുവരികയല്ലേ വേണ്ടതെന്ന് മന്ത്രി ചോദിക്കുന്നുണ്ട്. തുടര്‍ന്നാണ് അങ്ങനെയൊന്നും പറ്റില്ലെന്ന് സി ഐ പറയുന്നത്.